ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെയെന്ന് വിശ്വസിക്കുന്നുവെന്ന് ശബരിനാഥൻ

 

 

ആർ ശ്രീലേഖയുടെ രാജി വിഷയത്തിൽ പ്രതികരണവുമായി നഗരസഭ കൗൺസിലർ കെഎസ് ശബരിനാഥൻ. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെ എന്ന് വിശ്വസിക്കുന്നുവെന്നും പെറ്റി പൊളിറ്റിക്സിന്റെ' ആളാണ് ശ്രീലേഖ എന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജി പിൻവലിച്ചെങ്കിലും ശാസ്തമംഗലം വാർഡിലെ ജനങ്ങൾക്ക് പൂർണമായും നീതി ലഭിച്ചെന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ പറഞ്ഞു.

സുഗതന്റെ വ്യാജ ഒപ്പാണെന്ന് തെളിയുകയാണെങ്കിൽ അത് വളരെ ഗൗരവകരമായ വിഷയമാണ്. അതിൽ മറുപടി പറയേണ്ടത് മേയർ കൂടിയാണ്. ജൂണിൽ നടന്ന കൗൺസിലിൽ കയ്യാങ്കളി ഉണ്ടാക്കിയത് എന്തിനാണ്. അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പുണ്ടോ എന്ന് പരിശോധിച്ചപ്പോഴാണ് തന്റെ കയ്യിൽ നിന്നും ബുക്ക് വാങ്ങി കീറിയത്. അറ്റന്റൻസ് ബുക്ക് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത് എന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷിക്കട്ടെയെന്നും എന്തോ മറയ്ക്കാൻ വേണ്ടിയാണ് ജൂണിൽ കയ്യാങ്കളി ഉണ്ടാക്കിയതെന്നും ശബരിനാഥൻ പറഞ്ഞു.