ഡയറിയിലെ പേരിനെക്കുറിച്ച് അറിയില്ലെന്ന് ജി സുധാകരൻ
മാസപ്പടി കേസിലെ ഡയറിയിലെ പേരിനെ കുറിച്ച് അറിയില്ലെന്ന് ജി സുധാകരൻ. കേസിന്റെ പ്രാധാന്യം കളയാൻ അനാവശ്യ പേരുകൾ എഴുതി ചേർക്കുകയാണ്. ഷോൺ ജോർജ് എന്താ ധരിച്ചിരിക്കുന്നത്. എന്നെ പറ്റി പി സി ജോർജിന് പോലും മോശം അഭിപ്രായമില്ല. ഷോൺ ഓവറാണ്. ഞാൻ മാനനഷ്ടതിനു കേസ് കൊടുക്കുന്നില്ല, ലിസ്റ്റ് പുറത്തു വിട്ടയാൾക്ക് മാനം ഉണ്ടെങ്കിൽ അല്ലെ കേസ് വേണ്ടതുള്ളൂ എന്നും ജി സുധാകരൻ പറഞ്ഞു.
കരിമണൽ ഖനനം നടത്താൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് കർത്ത വന്നു കണ്ടിരുന്നു. സമ്മതിക്കില്ലെന്ന് പറഞ്ഞു. പാർട്ടിക്ക് ഫണ്ട് നൽകാമെന്നു പറഞ്ഞു. വേണ്ടെന്ന് പറഞ്ഞു. എന്നാൽ പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. പ്രളയ ദുരിതാശ്വാസ സഹായവിതരണം അനർഹർക്ക് കൊടുക്കേണ്ട. അർഹർക്ക് എന്നാൽ കൊടുക്കണ്ടെ. അടിയന്തരമായി ലഭ്യമാകേണ്ട തുകയാണ്. എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന് സർക്കാരിനോട് തന്നെ ചോദിക്കണമെന്നും സുധാകരൻ ചോദിച്ചു.