ധീരജ് വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു
May 25, 2026, 12:50 IST
ധീരജ് വധക്കേസിൽ കോണ്ഗ്രസ് ജില്ലാ നേതൃത്വം പുനരന്വേഷണം ആവശ്യപ്പെടുമെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു. നിഖിൽ പൈലി ഉൾപ്പെടെ നിലവിൽ പ്രതിചേർത്തിരിക്കുന്നവർ നിരപരാധികളാണെന്ന കാര്യത്തിൽ കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് നിഖിൽ പൈലിയെ ഡിസിസിയിലേക്ക് നാമനിർദേശം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആരെ നാമനിർദേശം ചെയ്യണമെന്ന് സിപിഎം പറയേണ്ട ആവശ്യമില്ലെന്നും കൊലക്കേസ് പ്രതികളെ വരെ ജനപ്രതിനിധികളാക്കിയ ആളുകളാണ് സിപിഎമ്മെന്നും അദ്ദേഹം ആരോപിച്ചു. നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയതിൽ വിവാദമുയർന്നിരുന്നു.