തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ സംസാരിക്കാം, സംവദിക്കാമെന്ന് പി.വി. അന്‍വര്‍

 

 

തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ സംസാരിക്കാം, സംവദിക്കാമെന്ന് പി.വി. അന്‍വര്‍. കേരള രാഷ്ട്രീയ ചരിത്രത്തിൽ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികൻ എന്ന സ്ഥാനം സ്വയം രാജിവച്ചവർ എത്രപേരുണ്ട്? നിലപാട് ഉള്ളതുകൊണ്ടാണ് എംഎൽഎ സ്ഥാനം രാജിവച്ച് പോരാട്ടത്തിനിറങ്ങിയതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

അന്ന് ലൈനും ലങ്ത്തും പിഴയ്ക്കാതെ താനെറിഞ്ഞ പന്തുകൾ ലക്ഷ്യം കണ്ടപ്പോൾ ഗാലറിയിൽ ഇരുന്ന് കയ്യടിച്ചവർക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിങ്സ് ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കാൻ അവർക്ക് കഴിയുമെന്ന്. താന്‍ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്.

തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ, സംസാരിക്കാ സംവദിക്കാമെന്നും അന്‍വര്‍ പറഞ്ഞു. ഇതുവരെ മത്സരിച്ച തെരഞ്ഞെടുപ്പിലെ വോട്ടുനേട്ടം ഉള്‍പ്പെടെ കണക്കുകള്‍ നിരത്തിയാണ് ഫേസ്ബുക്കില്‍ അന്‍വറിന്റെ കുറിപ്പ്.