ഐ.എഫ്.എഫ്.കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രപ്രവർത്തക
Dec 8, 2025, 18:00 IST
പ്രമുഖ ചലച്ചിത്ര സംവിധായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പരാതിയുമായി ചലച്ചിത്രപ്രവർത്തക. തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വെച്ച് ഐ.എഫ്.എഫ്.കെ. (ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) സ്ക്രീനിംഗ് നടക്കുന്നതിനിടെയാണ് സംഭവം. മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്രപ്രവർത്തക മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്.
ഈ കത്തിന് പിന്നാലെ, ചലച്ചിത്രപ്രവർത്തകയിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. മുഖ്യമന്ത്രി ഈ കത്ത് തുടർ നടപടികൾക്കായി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്.