ഇറാൻ്റെ മിസൈലാക്രമണം, 72 മണിക്കൂർ നേരത്തേക്ക് വ്യോമപാത അടച്ച് ഇറാഖ്; ഇറാനെ ചാരമാക്കുമെന്ന് ഇസ്രയേൽ
Jun 8, 2026, 10:39 IST
ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായി. ഇസ്രയേലും തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിൽ ഇറാഖ് തങ്ങളുടെ വ്യോമപാത 72 മണിക്കൂർ നേരത്തേക്ക് പൂർണ്ണമായി അടച്ചു. ഏപ്രിൽ മാസത്തിലെ വെടിനിർത്തലിന് ശേഷം ആദ്യമായി ഉണ്ടായ ഈ ആക്രമണത്തിൽ ഇസ്രായേലിൽ ഉടനീളം മണിക്കൂറുകളോളമാണ് അപായ സൈറണുകൾ മുഴങ്ങിയത്. ഇറാന്റെ അവിവേകത്തിന് കനത്ത തിരിച്ചടി നൽകുമെന്നും ഇറാനെ ചാരമാക്കുമെന്നും ഇസ്രായേൽ കടുത്ത ഭീഷണി മുഴക്കി. എന്നാൽ ഇസ്രായേൽ പ്രത്യാക്രമണം നടത്തരുതെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ അതീവ ഗുരുതരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ അമേരിക്കൻ സേന കടുത്ത ജാഗ്രതയിലാണ്.