അമേരിക്ക-ഇറാൻ സംഘർഷം അവസാന ഘട്ടത്തിലേക്ക്? പ്രതീക്ഷ പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്

 

 

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നുവെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെയുള്ള യുദ്ധം അവസാനിക്കാറായി എന്ന് താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഏഴാം മാസത്തിലേക്ക് കടന്ന ഇറാൻ യുദ്ധത്തിന് പെട്ടെന്ന് ഒരു വിരാമമില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്. ഇറാനുമായി ഒരു കരാറിലെത്താൻ താൽപ്പര്യമുണ്ടെന്നും അവരിൽ നിന്ന് നേരിട്ട് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ, സംഘർഷം ചർച്ച ചെയ്യുന്നതിനായി യു.എൻ പൊതുസഭയുടെ സമ്മേളനത്തിനിടയിൽ ട്രംപ് ഗൾഫ് രാജ്യങ്ങളിലെ നേതാക്കളെ കാണാൻ സാധ്യതയുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.