വിദേശ താരത്തെയല്ല താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്- പരിഹാസക്കുറിപ്പുമായി ജോയ് മാത്യു
Sep 17, 2026, 10:12 IST
വീട്ടില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസക്കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. 'വിദേശ താരത്തെയല്ല താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്...അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ' - ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വാഴവറ്റയിലെ വീട്ടില്‍നിന്ന് 43 ലീറ്റര്‍ വിദേശമദ്യവും 22 ലീറ്റര്‍ വൈനുമാണ് പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. നിയമപ്രകാരം സൂക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ അളവിലുള്ള മദ്യമാണ് പരിശോധനയ്ക്കിടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. മെസിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം.