എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ ബി ഗണേഷ് കുമാർ പുറത്ത്

 

 

കെ ബി ഗണേഷ്‌ കുമാര്‍ എന്‍എസ്‌എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്ത്. ഗണേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. അംഗത്വം പുതുക്കി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും എൻഎസ്എസ് പുതുക്കി നൽകിയില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേർക്കും അംഗത്വം പുതുക്കി നൽകി. മുമ്പ് ഗണേഷ് അധ്യക്ഷനായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടിരുന്നു. അതേസമയം, എന്‍എസ്‌എസിനൊപ്പം തന്നെ തുടരുമെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും കെ ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.