കെ സുധാകരൻ ഉടൻ മാധ്യമങ്ങളെ കാണും

 

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കെ സുധാകരൻ ഉടൻ മാധ്യമങ്ങളെ കാണും. അതേസമയം പാർട്ടി ഹൈക്കമാൻ്റിന് മുന്നിൽ സംസ്ഥാനത്ത് 20 ലേറെ നിയമസഭാ സീറ്റുകളിൽ സ്ഥാനാർത്ഥികളെ മുന്നോട്ട് വെച്ചാണ് കെ സുധാകരൻ പാർട്ടി നേതൃത്വത്തെ സമ്മർദത്തിലാക്കിയത്. അതേസമയം ഉദുമ മുതൽ നാദാപുരം വരെയുള്ള സീറ്റുകളിലും അതിന് പുറത്തേക്കും കെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിൻ്റെ ആഘാതം യുഡിഎഫിന് ഏൽപ്പിക്കുമെന്നാണ് കരുതുന്നത്.

കെ സുധാകരന് സ്വാധീനമുണ്ടെന്ന് വ്യക്തമാക്കി ഇദ്ദേഹത്തിൻ്റെ അടുപ്പക്കാർ 29 സീറ്റുകളിലെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഉദുമ മുതൽ പുനലൂർ വരെയുള്ള സീറ്റുകളിലാണ് തനിക്ക് ശക്തിയുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെട്ടത്. എന്നിട്ടും ദേശീയ നേതൃത്വം നിലപാടിൽ നിന്ന് അയഞ്ഞില്ല. എന്നാണ് പുറത്തുവരുന്നത്. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയുമാണ് കെ സുധാകരൻ്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന നിലപാട് എടുത്തത്. സി ഇസി യോഗത്തിൽ സുധാകരനുമായി അനുനയം വേണ്ടെന്ന നിലപാടിൽ ഖർഗെക്കൊപ്പം രാഹുലും ഉറച്ച് നിന്നുവെന്നാണ് വിവരം. എറണാകുളത്തെ കോൺഗ്രസ് വേദിയിലും രാഹുൽ ഗാന്ധി തന്നെ അവഗണിച്ചെന്ന പരാതി കെ സുധാകരൻ ഉന്നയിച്ചിരുന്നു.