പോറ്റി പാട്ടിന് പുതിയ വരികളുമായി കെ സുരേന്ദ്രന്‍

 

പോറ്റിയേ കേറ്റിയേ പാരഡിക്ക് പുതിയ വരികളുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ

സ്വർണം കട്ടവരാരപ്പാ സഖാക്കളാണേ അയ്യപ്പ

സ്വർണം വിറ്റതാർക്കപ്പാ കോൺഗ്രസിനാണേ അയ്യപ്പാ

ലാഭം കൊയ്തത് ആരൊക്കെ ഇൻഡി മുന്നണി ഒറ്റയ്ക്ക് എന്നാണ് കെ സുരേന്ദ്രന്‍റെ പുതിയ വരികൾ.

സോണിയ പോറ്റി കൂടിക്കാഴ്ചയിലും ദുരൂഹതയുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ആരാണ് ഇതിന് അവസരം ഒരുക്കിയത്. സോണിയ ഗാന്ധിയുടെ രക്ത ബന്ധത്തിൽ ഉള്ളവർക്ക് ഇറ്റലിയിൽ പുരാവസ്തുക്കളും വിഗ്രഹങ്ങളും കച്ചവടം നടത്തുന്ന ബിസിനസ്സ് ഉണ്ട്. മുൻകൂട്ടി കച്ചവടം ഉറപ്പിച്ച ശേഷം ആണ് സ്വർണ്ണ കൊള്ള നടത്തിയത്. രാജ്യാന്തര ബന്ധം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്കെ പറ്റൂ. മറ്റൊരു കേസിൽ സിബിഐ ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ക്ഷേത്രങ്ങളില്‍ നിന്നും അനേകം പുരാവസ്തുക്കളും വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും സ്വാധീനം ചെലുത്താനാണോ ആൻ്റോ ആൻറണിയും അടൂർ പ്രകാശും പോറ്റിക്ക് ഒപ്പം പോയതെന്നും കെ സുരേന്ദ്രൻ ചോദിക്കുന്നത്.

കടകംള്ളിയുടെ ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ സംഘത്തിൽ വലിയ മാറ്റം വന്നു. രണ്ട് സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. സർക്കാരിന്റെ തലപ്പത്തേക്ക് അന്വേഷണം എത്തും. ഇതു മനസ്സിലാക്കിയാണ് ആഭ്യന്തരവകുപ്പ് അന്വേഷണം അട്ടിമറിക്കാൻ പരിശ്രമിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയില്‍ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു