പവർ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത പ്രതീക്ഷിക്കുന്നുണ്ട്- കെ സുരേന്ദ്രൻ
Sep 9, 2026, 13:52 IST
സംസ്ഥാനത്ത് പ്രഖ്യാപനമില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്ന സാഹചര്യത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം കൃത്യമായി ജനങ്ങളെ അറിയിക്കാനുള്ള മാന്യതയെങ്കിലും വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.വൈദ്യുതി മന്ത്രിയെന്നതിനപ്പുറം ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണ് സണ്ണി ജോസഫെന്നും അതിനാൽ ജനങ്ങളോട് അൽപമെങ്കിലും മര്യാദ കാണിക്കാൻ മന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു