ബിജെപി അവഗണനയിൽ പ്രതിഷേധം കടുപ്പിച്ച് കാമരാജ് കോൺഗ്രസ്

 
ബി ജെ പിയുടെ അവഗണനയിൽ പ്രതിഷേധിച്ച് നേമം അടക്കമുള്ള സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കാൻ എൻ ഡി എ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ പാർട്ടിയായ കാമരാജ് കോൺഗ്രസ്. എൻ ഡി എയുടെ കെട്ടുറപ്പിനെ ബാധിക്കും വിധമാണ് വൈസ് ചെയർമാന്‍റെ വെല്ലുവിളി. ചോദിച്ച പാറശ്ശാല അടക്കമുള്ള സീറ്റുകൾ നൽകാത്തതിലാണ് അമർഷം. സ്വന്തം നിലക്ക് മത്സരിക്കാനൊരുങ്ങുന്ന കാമരാജ് കോൺഗ്രസ് മുന്നണി വിടാനുള്ള സാധ്യതയും ബാക്കിയാണ്. തൃപ്പൂണിത്തുറ അടക്കമുള്ള പ്രധാന സീറ്റുകൾ ഘടകകക്ഷികൾക്ക് കൊടുത്തതിലെ ഭിന്നത നിലനിൽക്കെ ബി ജെ പിയുടെ രണ്ടാം പട്ടിക ഇന്ന് വരും. പി എസ് ശ്രീധരൻപിള്ള, ബി ഗോപാലകൃഷ്ണൻ, കുമ്മനം രാജശേഖരൻ അടക്കമുള്ളവർക്ക് ആദ്യഘട്ട പട്ടികയിൽ സീറ്റില്ലാത്തതിൽ ബി ജെ പിയിൽ അതൃപ്തിയുണ്ട്. രണ്ടാം പട്ടികയിൽ ഇത് മറികടക്കാനാകുമോ എന്നതാണ് കണ്ടറിയേണ്ടത്.