കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ

 

 

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ. കാന്തപുരത്തിന്റെത് തെറ്റായ പ്രസ്താവന. പേരാമ്പ്രയിൽ ഏണി അടയാളത്തിൽ ഫാത്തിമ തഹലീയ വിജയിച്ചത് ഇത്തരം ചിന്തകൾ തകർത്തെറിഞ്ഞാണ്. സംസ്ഥാനത്ത് സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഏതു പാർട്ടിക്കും രാഷ്ട്രീയത്തിൽ തെറ്റുകൾ പറ്റാം. അത് കണ്ടെത്തി തിരുത്തുന്നതാണ് അനുവർത്തിക്കുന്ന രീതിയാണ്. ഞങ്ങൾക്കല്ല തെറ്റുപറ്റിയത് എന്നാണ് പിണറായി പറയുന്നത്. കേന്ദ്ര നേതൃത്വം പ്രതിപക്ഷ നേതാവിനെയാണോ തിരുത്തിയത് അതോ തിരിച്ചാണോ. ജനങ്ങളുടെ വിധി അംഗീകരിക്കാത്ത ഒരാൾക്കും രാഷ്ട്രീയത്തിൽ മുന്നോട്ടുപോകാൻ കഴിയില്ല. ജനങ്ങൾ വിജയിപ്പിച്ചവരെ അപഹസിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവിന്റേത്.

ഇത് പാർട്ടിയുടെ നാശത്തിലേ കലാശിക്കൂ. ഞങ്ങൾക്ക് ഒട്ടും പ്രതീക്ഷ ഇല്ലാതിരുന്ന സീറ്റുകളാണ് തളിപ്പറമ്പും പയ്യന്നൂരൂം. അവിടെ ഞങ്ങൾ ജയിച്ചെങ്കിൽ വലിയൊരു സിപിഐഎം വിഭാഗം പാർട്ടിക്കെതിരായി വോട്ട് ചെയ്തു. അതെങ്ങനെയുണ്ടായി എന്ന് പാർട്ടി ചിന്തിക്കേണ്ടതാണ്. പാർട്ടി ചിന്തിക്കുമ്പോൾ പിണറായി ചിന്തിക്കുന്നില്ല. പലരും തുറന്നുപറയുന്നു ചിലർ ഭയംകൊണ്ട് തുറന്നുപറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.