മാസപ്പിറവി കണ്ടു, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Mar 19, 2026, 19:45 IST
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.