ഓപ്പറേഷൻ തൂഫാന് പ്രചാരണ ഗാനവുമായി കേരളീയം; ‘തൂഫാൻ കി ആവാസ്’ ആലപിച്ച് കെഎസ് ചിത്ര
കേരളത്തിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘തൂഫാനിൽ സംസ്ഥാന സർക്കാരുമായി കൈകോർത്ത് കേരളീയം. തൂഫാൻ കി ആവാസ് എന്ന പേരിൽ പ്രചാരണ ഗാനം കേരളീയം പുറത്തിറക്കി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയാണ് ‘തൂഫാൻ കി ആവാസ് ‘ ആലപിച്ചത്. സെപ്റ്റംബർ 23 വൈകിട്ട് 5ന് തിരുവനന്തപുരം പ്രസ് ക്ലബ് TNG ഹാളിൽ നടന്ന ചടങ്ങിൽ കേരളീയം വൈസ് ചെയർമാൻ ബിജു രമേശ് അധ്യക്ഷത വഹിച്ചു . കേരളീയം നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആർ. അജിത് കുമാർ വിശദീകരിച്ചു . തൂഫാൻ പദ്ധതിയുടെ പ്രചാരണത്തിനായുള്ള ‘തൂഫാൻ കി ആവാസ്’ എന്ന ഗാനത്തിന്റെ സി.ഡി. ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണക്ക് കൈമാറി ഗാനം റിലീസ് ചെയ്തു . കേരളീയം അംഗങ്ങളെ ‘തൂഫാൻ വാരിയേഴ്സ്’ ആക്കുന്നതിന്റെ ഭാഗമായി തൂഫാൻ വാരിയർ ബാഡ്ജ് കേരളീയം അംഗങ്ങളെ ആഭ്യന്തര മന്ത്രി ധരിപ്പിച്ചു മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്. ആർ. ശക്തിധരൻ സുമകുമാരി ദീപക് ഉണ്ണിത്താൻ അരവിന്ദ് സുബ്രമണ്യൻ പ്രറ്റി റോണി എന്നിവർ ആഭ്യന്തര മന്ത്രിയിൽ നിന്ന് ബാഡ്ജ് സ്വീകരിച്ചു ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് ശക്തമായ ജനകീയ പിന്തുണ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. .ഷിബു അപ്പുക്കുട്ടൻ രചിച്ച ഈ ഗാനം റോണി റാഫേലിന്റെ ഈണത്തില്
ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയങ്കരിയായ കെ എസ് ചിത്രയാണ്. സിആർ വിജയകുമാറാണ് ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പഞ്ചായത്ത് തലത്തിൽ കുട്ടികളെയും യുവാക്കളെയും ഉൾപ്പെടുത്തി ഫലപ്രദമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും കേരളീയം ലക്ഷ്യമിടുന്നു
https://www.facebook.com/share/v/1KAd82P5bd/?mibextid=wwXIfr