കേന്ദ്ര സർക്കാർ എംബ്ലം വെക്കുന്നതിൽ തെറ്റില്ലെന്ന് ആവർത്തിച്ച് കെ എം ഷാജി

 

 

പിഎം ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്ര സർക്കാർ എംബ്ലം വെക്കുന്നതിൽ തെറ്റില്ലെന്ന് ആവർത്തിച്ച് കെ എം ഷാജി. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കും എന്ന് താൻ പറഞ്ഞിട്ടില്ല. കേന്ദ്ര എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല. ഇതു വരെ നിർമ്മിച്ച വീടുകളിലെ എംബ്ലത്തിൽ ഒന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ല. പിഎംഎവൈ പദ്ധതിയിൽ കേന്ദ്രത്തിന്റെ എംബ്ലം വെക്കണം എന്നത് നിബന്ധന ആണെന്നും മന്ത്രി പറഞ്ഞുഒരു ലക്ഷത്തിലേറെ പേർക്ക് വീട് കിട്ടുന്ന കാര്യമാണ്. ആവശ്യമില്ലാത്ത കപട ആദർശം പറഞ്ഞ് തടയില്ല. എന്തിനാണ് ആളുകളുടെ വയറ്റത്തടിക്കുന്നത്. ഇഎംഎസ് ഭവന പദ്ധതി വിഭാവനം ചെയ്തവരാണ് പിഎംഎവൈയെ എതിർക്കുന്നത്. സംസ്ഥാന വിഹിതം ഇല്ലാത്തത് കാരണമാണ് പിഎംഎവൈ പോലുള്ള പദ്ധതിയിൽ നിന്നും ഇടതു സർക്കാർ പിന്മാറിയത്. പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്ളത് കൊണ്ടാണ് പിന്മാറിയത് എന്ന വാദം നുണയാണെന്നും കെ എം ഷാജി പ്രതികരിച്ചു.