പിഎം ശ്രീയിൽ സർക്കാരിനെതിരെ കെഎസ്‍യു

 

 

കേന്ദ്ര സർക്കാർ പദ്ധതിയായ പി എം ശ്രീ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെഎസ്‍യു. പി എം ശ്രീ വിഷയത്തിൽ യുഡിഎഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ഫേസ് ബുക്ക് കുറിപ്പിൽ കാസർകോഡ് ജില്ലാ പ്രസിഡൻ്റ് അഡ്വ ജവാദ് പൂത്തൂർ പ്രതികരിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ സ്വയം ഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് ജവാദ് പുത്തൂർ ഫേസ്ബുക്കിൽ കുറിച്ചു.

മുൻ എൽഡിഎഫ് സർക്കാർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെഎസ്‍യു. ആ നിലപാടിൽ നിന്ന് ഒരു അടിപോലും പിന്നോട്ടില്ലെന്നും ജവാദ് പുത്തൂർ പറഞ്ഞു.