കാന്തപുരം പറഞ്ഞത് പൊതുസമൂഹത്തോട് അല്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടെ ആശയം പറയാമെന്നും കെ ടി ജലീല്‍

 

 

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ചതില്‍ വിശദീകരണവുമായി സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ഡോക്ടര്‍ കെ ടി ജലീല്‍. കാന്തപുരം പറഞ്ഞത് പൊതുസമൂഹത്തോട് അല്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടെ ആശയം പറയാമെന്നും കെ ടി ജലീല്‍ പറഞ്ഞു.

അത് ഒരു ഇഷ്യു ആക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മതപരമായ കാര്യങ്ങള്‍ പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ പലര്‍ക്കും സാധിച്ചു എന്ന് വരില്ല. അദ്ദേഹം അത് പറഞ്ഞത് മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയും മതത്തിന്റെ ശാസനകള്‍ ലംഘിക്കുകയും ചെയ്യുന്ന ആളുകളെ കുറിച്ചാണ്. ഉദാഹരണം പറഞ്ഞാല്‍ ഫാത്തിമ തെഹ്ലിയ എംഎല്‍എ ഇക്കാര്യത്തോട് അഭിപ്രായം പറയണം. അവരൊക്കെയാണ് മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയുടെ പേരില്‍ വോട്ട് പിടിക്കുന്നത്. അതുകൊണ്ടുതന്നെ മുസ്ലീങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിന്റെ ആശയങ്ങള്‍ അല്ലെങ്കില്‍ അതിന്റെ തത്വങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. കാന്തപുരം അബൂബക്കന്‍ മുസ്ലിയാര്‍ പറഞ്ഞത് പൊതുസമൂഹത്തോടല്ല. ഇസ്ലാമിക സമൂഹത്തോട് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ ഇസ്ലാമിക സമൂഹത്തില്‍ ഉണ്ട്. അവര്‍ ആ വിയോജിപ്പ് പ്രകടിപ്പിച്ചു. അവര്‍ അത് പ്രകടിപ്പിച്ചു. അങ്ങനെയുള്ള വിയോജിപ്പ് മാത്രമായി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ പ്രസ്താവനകളെയും കണ്ടാല്‍ മതി. വേറെ ഒരു തലത്തില്‍ കാണേണ്ടതില്ല – അദ്ദേഹം പറഞ്ഞു.