കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; മുൻകൂർ ജാമ്യഹർജിയിൽ വിധി നാളെ
പ്രായപൂർത്തിയാകുന്നതിന് മുൻപ് കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയെന്ന പരാതിയിൽ ദമ്പതികളുടെ മുൻകൂർ ജാമ്യഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും. പെൺകുട്ടിയും ഭർത്താവ് ഫർമാൻ ഖാനുമാണ് മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഫർമാൻ ഖാൻ മാത്രമാണ് കേസിൽ പ്രതിയെന്ന് മധ്യപ്രദേശ് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞു.
കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മധ്യപ്രദേശിൽ പോയാൽ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തനിക്ക് പ്രായപൂർത്തിയായെന്നാണ് പെണ്‍കുട്ടി അവകാശപ്പെടുന്നത്. എന്നാല്‍, പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാർ അഭിഭാഷകൻ വാദിച്ചത്. പെൺകുട്ടി കേസിൽ പ്രതിയല്ലെന്നും ഫർമാൻ ഖാൻ മാത്രമാണ് കേസിലെ പ്രതിയെന്നും മധ്യപ്രദേശ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പെൺകുട്ടിയും ഭർത്താവ് ഫർമാൻ ഖാനും നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും.