ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി
Jul 24, 2026, 14:21 IST
ടെലിവിഷന്‍ റേറ്റിങ് കണക്കാക്കാന്‍ ലാന്‍ഡിംഗ് പേജ് ഉപയോഗിക്കരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരായ സ്റ്റേ നീക്കി ഹൈക്കോടതി. ആറാഴ്ചത്തേക്കാണ് സ്‌റ്റേ നീക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഓള്‍ ഇന്ത്യ കേബിള്‍ ഫെഡറേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.റേറ്റിങ് കണക്കാക്കുന്നതില്‍ ലാന്‍ഡിങ് പേജ് ഉപയോഗിക്കരുതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം. എന്നാല്‍ 2014ല്‍ ആരംഭിച്ച റേറ്റിങ് സമ്പദായം തുടരണം എന്നതായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങൡ വിശദമായ വാദം നടന്നിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ പഠിച്ചുകൊണ്ടാണ് വിജ്ഞാപനം ഇറക്കിയതെന്നാണ് കേന്ദ്രം കോടതിയില്‍ വിശദീകരിച്ചിരുന്നത്. കേന്ദ്ര നിര്‍ദേശത്തെ ബാര്‍കും പിന്തുണച്ചിരുന്നു.