കേരളത്തെ ഇരുട്ടിലാക്കിയത് കഴിഞ്ഞ പത്തുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍- എംഎല്‍എ സന്ദീപ് വാര്യര്‍

 

 

കേരളം ഇന്ന് നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം, കേവലം 100 ദിവസം മുന്‍പ് മാത്രം അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ചിലര്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ സന്ദീപ് വാര്യര്‍. ഒരു പതിറ്റാണ്ടിന്റെ ഭരണ പരാജയത്തിന്റെയും പിടിപ്പുകേടിന്റെയും ഫലമാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്. ജനങ്ങളെ ഇരുട്ടിലാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കഴിഞ്ഞ പത്തു വര്‍ഷം ഭരിച്ച ഇടത് സര്‍ക്കാരിന് മാത്രമാണെന്ന് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ ഭീമമായ വര്‍ദ്ധനവാണ് ഉണ്ടായത്. പീക്ക് ടൈം ഡിമാന്‍ഡ് 3800 മെഗാവാട്ടില്‍ നിന്ന് കുത്തനെ ഉയര്‍ന്ന് 5836 മെഗാവാട്ടിലെത്തി. അതായത് ഏകദേശം 2000 മെഗാവാട്ടിന്റെ അധിക ആവശ്യം. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യകത മുന്‍കൂട്ടി കണ്ട് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു' - കുറിപ്പില്‍ പറയുന്നു.