വിജയ് സർക്കാർ രൂപീകരിക്കട്ടെ', പാർട്ടി പ്രവർത്തകർക്ക് തുറന്ന കത്ത് നൽകി ശശികല
May 8, 2026, 18:02 IST
തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി ഡിഎംകെ-എഐഎഡിഎംകെ പാട്ടികൾ ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എതിർപ്പുമായി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വികെ ശശികല. ഡിഎംകെയുമായി എഐഎഡിഎംകെ സഖ്യത്തിന് ശ്രമിക്കരുതെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർക്ക് തുറന്ന കത്തെഴുതി. ചരിത്രപരമായ മണ്ടത്തരം സംഭവിക്കരുതെന്നും, വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്നും ശശികല ആവശ്യപ്പെട്ടു. ഡി എം കെയും അണ്ണാ ഡി എം കെയും തമ്മിൽ കൈകോർത്ത് ഭരിക്കാനുള്ള നീക്കം നടക്കുന്നുവെന്ന അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു.ടിവികെയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ദശകങ്ങളായി ശത്രുക്കളായി തുടരുന്ന ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ