തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ലീഡ് പിടിച്ച് യുഡിഎഫ്
തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. 38 വാർഡുകളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യം മുതൽ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. മുട്ടം പഞ്ചായത്ത് ഒൻപതാം വാര്‍ഡിൽ എൽഡിഎഫിന്‍റെ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട റാന്നി ബ്ലോക്ക്പടി വാര്‍ഡിലും യുഡിഎഫിനാണ് ജയം. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് ജയിച്ചു. 18 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ചാലക്കുടി മുനിസിപ്പാലിറ്റിയും കോണ്‍ഗ്രസിന് ജയം. മീനടം പഞ്ചായത്തിലെ ചീരംകുളം യുഡിഎഫ് നിലനിര്‍ത്തി. പത്തനംതിട്ട ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 4 വാര്‍ഡുകളിലും യുഡിഎഫാണ് വിജയിച്ചത്.
തിരുവനന്തപുരം ജില്ല പഞ്ചായത്ത് കല്ലറ ഡിവിഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചിറ്റൂര്‍ പരുത്തിക്കാവ് വാര്‍ഡിൽ ഒപ്പത്തിനൊപ്പമാണ്. പാമ്പാടിയിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് കരിമ്പ പഞ്ചായത്തിൽ യുഡിഎഫാണ് വിജയിച്ചത്. പൂത്തൃക്ക പഞ്ചായത്തിൽ ട്വന്‍റി 20ക്കാണ് വിജയം. ചേലക്കര കുറുമല വാര്‍ഡിൽ യുഡിഎഫ് അട്ടിമറി വിജയം നേടി.
കൊച്ചി കോര്‍പറേഷനിൽ അയ്യപ്പൻകാവ് ഡിവിഷനിൽ യുഡിഎഫിനാണ് വിജയം. അതേ സമയം തിരുവനന്തപുരം ചിറയിൻകീഴ് അഞ്ചുതെങ്ങ് ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു. കയ്യാങ്കളി യുഡിഎഫിന് തിരിച്ചടിയായ കാഴ്ചയാണ് ഇവിടെ കണ്ടത്. തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫിന് നേട്ടം. ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ 2 സീറ്റുകളിൽ യുഡിഎഫ് തോൽവി നേരിട്ടു.