9 വയസുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

 
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെതിരെ പോക്‌സോ കേസ് പ്രകാരം ചുമത്തിയ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. പ്രത്യേക കോടതി ചുമത്തിയ ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് എ ബദറുദീനിൻറെ വിധി.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 377,കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) നിയമത്തിലെ സെക്ഷന്‍ 4(2) r/w. 3(d), 6(1) r/w. 5(f), 5(m), 8 r/w. 7, 10 r/w. 9(o) and 9 (m) കൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 (കുട്ടികളോടുള്ള ക്രൂരതയ്ക്കുള്ള ശിക്ഷ) എന്നിവ പ്രകാരമുള്ള ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. കൊവിഡ് കാലഘട്ടത്തില്‍ മദ്രസ നടത്തിയിരുന്ന ഓണ്‍ലൈന്‍ പരീക്ഷയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി തന്റെ വീട്ടിലെത്തിയ 9 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.