മലാലയുടെ ആത്മകഥ സ്‌കൂളിൽ നിന്നും പിൻവലിച്ചു
Aug 14, 2026, 10:47 IST
മതവിവേചനം കാട്ടുന്നുവെന്ന ആരോപണത്തെത്തുടർന്ന് സ്‌കൂൾ വായനശാലയിൽനിന്ന് മലാല യൂസഫ്സായിയുടെ പുസ്തകം പിൻവലിച്ചു. ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലഭ്യമാക്കുമെന്ന് സ്‌കൂൾ അധികൃതർ ഉറപ്പുനൽകി.
പാക് വിദ്യാഭ്യാസാവകാശ പ്രവർത്തകയും നോബേൽ പുരസ്‌കാര ജേത്രിയുമായ മലാലയുടെ ആത്മകഥയാണ് കുട്ടികൾക്ക് വിതരണം ചെയ്യില്ലെന്ന് ശീലജിലെ ആനന്ദ നികേതൻ സ്‌കൂൾ അധികാരികൾ അറിയിച്ചത്. പുസ്തകം പിൻവലിച്ചതിനുപുറമേ പ്രഭാതപ്രാർഥന പുനരാരംഭിക്കുമെന്നും സ്‌കൂൾ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. വിദ്യാഭ്യാസാവകാശ നിയമപ്രകാരം സ്‌കൂളിന് വിദ്യാഭ്യാസവകുപ്പ് 10,000 രൂപ പിഴചുമത്തി.