രാജിവയ്ക്കാതെ മമത, ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ
May 7, 2026, 20:05 IST
പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി. തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത ബാനർജി കൂട്ടാക്കാതിരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. നിയമസഭയുടെ കാലാവധി അവസാനിച്ചതിനാലാണ് പിരിച്ചുവിട്ടതെന്നാണ് ഗവർണറുടെ വിശദീകരണം. ബംഗാളിൽ ഫലം വന്ന് മൂന്നാം ദിവസവും സ്ഥാനം ഒഴിയാൻ മമത ബാനർജി തയ്യാറായിരുന്നില്ല. ജനവിധി അട്ടിമറിച്ചതാണെന്ന നിലപാടിൽ തുടർന്ന മമത ബാനർജി മുഖ്യമന്ത്രി പദം, ഗവർണറെ കണ്ട് രാജിവയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. പാർട്ടി എം എൽ എമാരുടെ യോഗം വിളിച്ചും മമത ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. മമതയുടെ നീക്കം മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ വഴികൾ തേടുന്നതിനിടെയാണ് ഗവർണർ നിയമസഭ പിരിച്ചുവിട്ടത്.