ആറ്റുകാൽ പൊങ്കാലക്ക് കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്
ആറ്റുകാൽ പൊങ്കാലക്ക് ഇനി സ്ഥിരം അടുപ്പുകൾ. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്. കട്ട കൊണ്ടുള്ള അടുപ്പുകൾ പരമാവധി ഒഴിവാക്കണം.കട്ട കൊണ്ടുള്ള അടുപ്പ്മാലിന്യം നീക്കുന്നതിന് ലക്ഷങ്ങളുടെ ചിലവ് കൂടുതലാണ്. സ്ഥിരം അടുപ്പുകൾ പ്രോത്സാഹിപ്പിക്കാൻ സംഘാടകർ തയ്യാറാകണമെന്നും മേയർ ആവശ്യപ്പെട്ടു.
ഇത് വളരെ ഗുണകരമാണ്. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ കൊണ്ട് പൊടിയും പുകയും കുറയും. ആരോഗ്യകരമായ സംവിധാനമാണിത്. ലക്ഷക്കണക്കിന് അടുപ്പ് ആവശ്യമാണ്. ചുടുകല്ല് കഴിഞ്ഞ വർഷം കൊണ്ടുവരുന്നതിനും തിരികെ ഏൽപ്പിക്കുന്നതിനും 12 ലക്ഷത്തോളം രൂപയുടെ ചിലവ് വേണ്ടി വന്നു. ഈ അടുപ്പുകൾ വീണ്ടും ഉപയോഗിക്കാം. തുരുമ്പ് പിടിക്കാതെ നോക്കാനും സാധിക്കും. ചിലവും കുറയ്ക്കാമെന്നും മേയർ വ്യക്തമാക്കി. നഗരത്തിൽ പല ഇടങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കും. വാട്ടർ അഥോറിറ്റിയുമായി ചർച്ച നടക്കുന്നുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.