മാസപ്പടി കേസ്: എസ്‌ഐടി വിവര ശേഖരണം ഇന്ന് മുതല്‍
Sep 24, 2026, 09:09 IST
മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി ഇന്ന് മുതല്‍ വിവര ശേഖരണം ആരംഭിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍,പിഎ മുഹമ്മദ് റിയാസ് എംഎല്‍എ, വീണ.ടി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തിലെ മുഴുവന്‍ ആളുകളെയും നിശ്ചയിച്ചിരുന്നു.
എസ്.പി പി. വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഒന്‍പത് അംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. മൂന്ന് ഡിവൈഎസ്പിമാരും അഞ്ചു സി.ഐമാരും സംഘത്തിലുണ്ട്. കെ.വി ബെന്നി, എസ്.എം പ്രദീപ് കുമാര്‍, എന്‍.ബിജു എന്നിവരാണ് ഡിവൈഎസ്പിമാര്‍. സൈബര്‍ എസ്.പി അങ്കിത് അശോകന്‍ സ്പെഷ്യല്‍ എസ്‌ഐടിക്ക് വേണ്ട സഹായം നല്‍കണമെന്നും ഉത്തരവിലുണ്ട്.