മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്

 

 

മാസപ്പടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡിയോട് രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ്. മാസപ്പടി,ഹവാല ഇടപാട് രേഖകളും ഇഡി അന്വേഷണത്തിലെ തെളിവുകളുമാണ് ആവശ്യപ്പെട്ടത്. അതിനിടെ പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മൂന്നു പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു.

കോടതി നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെയുള്ള കേസുകള്‍ രണ്ടു എസ്‌ഐടികളാണ് അന്വേഷിക്കുന്നത്.തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി ഇഡിയില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാന്‍ വിജിലന്‍സ് കത്ത് നല്‍കി. ഇഡി പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്ന മാസപ്പടി ഇടപാടിന്റെ വിവരങ്ങള്‍, ഹവാല ഇടപാട് സംശയിക്കുന്ന തെളിവുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എന്നിവയാണ്‌വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇഡി അന്വേഷണത്തിന്റെ ഭാഗമായി മൊഴിയുടെ വിശദാംശങ്ങളും തേടിയിട്ടുണ്ട്.