എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി

 

എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് ഭരണനിർവഹണ ചുമതല നൽകി. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സിഎടിയിലെ പരാതിക്കാരനായ ബി അശോകിനെയും ചുമതലയിൽ നിന്ന് മാറ്റി. കാര്ഷികോൽപ്പാദന കമ്മീഷണർ സ്ഥാനത്തു നിന്നുമാണ് മാറ്റിയത്. സ്പോർട്സ് & യൂത്ത് അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് മാറ്റം. സൈനിക ക്ഷേമ ചുമതലയും നൽകി

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ ഉത്തരവ് വന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഈ ഉത്തരവിനെതിരെ അപ്പീൽ പോകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല. ഈ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമോയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റിയത്. അഡീഷണൽ എക്സൈസ് കമ്മീഷണർക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്.