മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു

 

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ ചികിത്സയില്‍ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മുണ്ടത്തിക്കോട് മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്നു സതീശന്‍.

ഇതോടെ അപകടത്തില്‍ മരണം 11 ആയി. ദുരന്തത്തില്‍ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ 3 പേരാണ് ചികിത്സയില്‍ കഴിയുന്നത്.ഇവരെ കൂടാതെ മറ്റു ആറു പേര്‍ ചികിത്സയിലുണ്ട്. അവര്‍ ഇന്ന് തന്നെ ആശുപത്രി വിട്ടേക്കും. അപകടം മൂലം നാലു പേരെ കാണാതായിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായി കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.