ബന്ധുനിയമന വിവാദത്തില്‍ സണ്ണി ജോസഫിനെ പിന്തുണച്ച് മുരളീധരന്‍
Jun 5, 2026, 13:14 IST
മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതിനെ പിന്തുണച്ച് മന്ത്രി കെ മുരളീധരന്‍. സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണെന്നും മുരളീധരന്‍ പറഞ്ഞു. പിണറായി വിജയന്റെ കാബിനറ്റില്‍ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിനെ കോണ്‍ഗ്രസിലെ ആരെങ്കിലും കുറ്റം പറഞ്ഞോ? അമ്മായിയപ്പന്റെ കാബിനറ്റില്‍ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാസ് ഒരു യുവജനസംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന് പ്രവര്‍ത്തന പാരമ്പര്യം ഉണ്ട്. സണ്ണി വക്കീലിന്റെ കാര്യത്തിലും അത് തന്നെയാണ് ഉണ്ടായതെന്ന് മുരളീധരന്‍ പറഞ്ഞു.