കേരളത്തിന് അതിവേഗ റെയിൽവേ പദ്ധതി വേണമെന്നതാണ് സിപിഎമ്മിന്റെ നിലപാടെന്ന് എം വി ഗോവിന്ദൻ
May 30, 2026, 13:22 IST
കേരളത്തിന് അതിവേഗ റെയിൽവേ പദ്ധതി വേണമെന്നതാണ് സിപിഎമ്മിന്റെ എപ്പോഴത്തെയും വ്യക്തമായ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അധികാരത്തിൽ നിന്ന് പുറത്തുപോയെന്ന് കരുതി അതിവേഗ റെയിൽ പദ്ധതിയെ രാഷ്ട്രീയ കാരണങ്ങളാൽ സിപിഎം എതിർക്കില്ല. അതിവേഗ റെയിൽ പദ്ധതി കേരളത്തിന്റെ വേണം. പദ്ധതി വരണം എന്നതാണ് സിപിഎമ്മിന്റെ എക്കാലത്തേയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഭാവി വികസനത്തിന് അത്യന്താപേക്ഷിതമായ ഒരു പദ്ധതിയായ സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിൽ യുഡിഎഫ് കേരളത്തോട് മാപ്പ് പറയണം. പുതിയ പദ്ധതി പ്രഖ്യാപിക്കും മുന്നേ സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിൽ കേരള ജനതയോട് സർക്കാർ മാപ്പ് പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് അതിവേഗ റെയിൽ പദ്ധതി അത്യാവശ്യമാണെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്നു. ഭരണം മാറിയാലും അതിവേഗ റെയിൽ പദ്ധതിയെ തള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.