ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും എം വി ജയരാജന്‍

 

 

ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും സിപിഐഎം നേതാവ് എം വി ജയരാജന്‍. ധനരാജിനെ കൊലപ്പെടുത്തിയ മുഖ്യപ്രതികള്‍ മൂന്ന് പേര്‍ കുറ്റക്കാരാണ് കണ്ടെത്തി. ആര്‍എസ്എസുകാരാണ് കൊലപ്പെടുത്തിയത് എന്ന് തെളിഞ്ഞുവെന്നാണ് പ്രാഥമികമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. 17 പേരെ വെറുതെ വിട്ടുവെന്നാണ് മനസിലാകുന്നത്. അത് സംബന്ധിച്ച് സര്‍ക്കാര്‍ അപ്പീല്‍ പോകണം. ക്രൂരമായ കൊലപാതകമായിരുന്നു അന്ന് നടന്നത്. വീട്ടിന് മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ധനരാജിന്റെ കുടുംബത്തിന് നീതി കിട്ടണം – അദ്ദേഹം പറഞ്ഞു.

സെഷന്‍സ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയില്‍ നിന്നാണ് ഇത്തരമൊരു വിധി ഉണ്ടായിട്ടുള്ളത്. അപ്പോള്‍ അപ്പീല്‍ കൊടുക്കാവുന്നതാണ്. അത് സര്‍ക്കാരാണ് ചെയ്യേണ്ടത് – അദ്ദേഹം ചൂണ്ടിക്കാട്ടി.