ടികെ ഗോവിന്ദനോടും വി കുഞ്ഞികൃഷ്ണനോടും ചോദ്യങ്ങളുമായി എംവി ജയരാജന്‍
Jun 12, 2026, 17:04 IST
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ടികെ ഗോവിന്ദനെതിരെയും വി കുഞ്ഞികൃഷ്ണനെതിരെയും എംവി ജയരാജന്‍. രംഗത്ത് എത്തിയത്. സിപിഎമ്മിന് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലെന്ന് പറഞ്ഞ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഏറ്റവും കൂടുതലുള്ള കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും മുമ്പ് രണ്ടുപേരോടും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അഭിപ്രായം തേടിയോ? ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണോ അഭിപ്രായമെന്ന് ജയരാജന്‍ ചോദിക്കുന്നു.സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ മേല്‍ പഴിചാരി സംസ്ഥാന കമ്മിറ്റി രക്ഷപ്പെട്ടുവെന്ന പച്ച നുണ പറഞ്ഞുതന്നത് നുണകളുടെ രാജാവായ മുഖ്യമന്ത്രിയാണോ?, വര്‍ഗ്ഗീയതയോടുള്ള രണ്ടുപേരുടെയും സമീപനം എന്താണ്? നിങ്ങളില്‍ ഒരാള്‍ സ്ഥാനാര്‍ഥിത്വം സ്വന്തമായി പ്രഖ്യാപിച്ചപ്പോള്‍ വര്‍ഗ്ഗീയ കക്ഷികള്‍ ഒഴിച്ചുള്ളവരുടെ പിന്തുണ സ്വീകരിക്കുമെന്നായിരുന്നു പറഞ്ഞതെന്ന് ഓര്‍ക്കുമല്ലോയെന്നും ജയരാജന്‍ ചോദിക്കുന്നു.