ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ പരിഷ്കരണങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി; എഐ ജനറേറ്റഡ് ആക്കും

 

 

ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ പരിഷ്കരണങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി എഐ ജനറേറ്റഡ് ആക്കും. ഇതിനായി എഐ അധിഷ്ഠിത വിവർത്തന പ്ലാറ്റ്ഫോം ഒരുക്കും. ചോദ്യപേപ്പറുകളുടെ വിവർത്തകർക്ക് പുതിയ പുതിയ ചുമതല നൽകും. ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ള എഐ ജനറേറ്റഡ് വിവർത്തനങ്ങൾ അവലോകനം ചെയ്യണം. ‌എഐ വിവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നിർദേശിക്കാം.

പരമ്പരാഗത വിവർത്തകരിൽ നിന്ന് എൻടിഎ പുതിയ ആളുകളെ തേടി. ഇവർ എപ്പോഴും നിരീക്ഷണത്തിൽ ആയിരിക്കും. വിവർത്തകർക്ക് ചോദ്യപേപ്പർ മുഴുവനായി നൽകില്ല. എഐ വിവർത്തനങ്ങൾ അവലോകനം ചെയ്യുന്നവർക്ക് ഓരോ ചോദ്യങ്ങളായി മാത്രമേ ലഭിക്കൂ. ചോദ്യപേപ്പറിൽ ഇനങ്ങൾ പ്രത്യക്ഷപ്പെടുന്ന ക്രമവും നൽകില്ല. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ വിവർത്തകർക്ക് വലിയ പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.