വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക് വർഗീസ്
Apr 21, 2026, 17:57 IST
വിവാദ പരാമർശവുമായി മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഐസക് വര്‍ഗീസ്. വോട്ട് അഭ്യർത്ഥിച്ച് മണ്ഡലത്തിലെ ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ലെന്നാണ് ഐസക് വർഗീസിന്റെ വിവാദ പരാമർശം. ഇത് മുന്നണിയുടെ തീരുമാനമല്ല, തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഐസക് വ്യക്തമാക്കുന്നുണ്ട്. എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ തന്നെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വിഭാഗത്തോട് വോട്ട് ചോദിക്കേണ്ടന്നത് സ്വന്തം നിലപാടാണ്. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇക്കാര്യം പറയുന്നത്. എൻഡിഎയെ ഉൾക്കൊള്ളാൻ പ്രയാസമുള്ളവരോട് വോട്ട് ചോദിക്കേണ്ട എന്നത് തന്റെ അനുഭവത്തിൽ നിന്ന് എടുത്ത നിലപാടാണെന്നും ഐസക് പറയുന്നു.