നീറ്റ് ചോദ്യപേപ്പർ ചോർച്ച: സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ

 

 

നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ കേരളത്തിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തത് തിരുവനന്തപുരത്താണ്, പത്ത് കേസുകൾ. കൊച്ചി സിറ്റിയില്‍ 100 പേരെ പ്രതികളാക്കി ഒരു കേസ്ണെ രജിസ്റ്റർ ചെയ്തു.

ആലപ്പുഴയില്‍ എട്ടും തൃശൂരില്‍ അഞ്ചും കേസുകളെടുത്തതായും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിയമവിരുദ്ധമായ സംഘം ചേരല്‍, അക്രമം, കലാപ ശ്രമം, വഴി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിച്ചേ കേസുകളില്‍ തുടര്‍ നടപടികൾ സ്വീകരിക്കൂവെന്ന് വ്യക്തമാക്കിയ സംസ്ഥാനം, സമരത്തിൽ പങ്കെടുത്ത പ്രായപൂര്‍ത്തിയാത്തവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിജെപി പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തിനെതിരായ ഹര്‍ജികളിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിയത്.