പുതുവത്സരാഘോഷം; ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ ഉത്തരവ്

 

സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും പ്രവർത്തന സമയം നീട്ടി സർക്കാർ ഉത്തരവിറക്കി. ഡിസംബർ 31 ബുധനാഴ്ച രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

പുതുവത്സരത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വലിയ ഒഴുക്ക് കണക്കിലെടുത്താണ് ഈ തീരുമാനം. സാധാരണ പ്രവർത്തന സമയത്തിൽ ഇളവ് നൽകിക്കൊണ്ടുള്ള പ്രത്യേക ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചത്. ആഘോഷങ്ങൾ സുരക്ഷിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസിനും എക്സൈസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.