നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ ആരോപണവുമായി കുടുംബം
Apr 14, 2026, 19:08 IST
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ ആരോപണവുമായി കുടുംബം. ആരോപണ വിധേയനായ ഡോ. റാമിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് നിതിന്റെ സഹോദരീഭർത്താവ് അശോക്. തെളിവുകൾ നശിപ്പിക്കാനും നീക്കം നടക്കുന്നു. പ്രിൻസിപ്പാളിന്റെ മുറിയിലെ സിസിടിവി പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഡോ റാമിനെ പുറത്താക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്താണ് കുടുംബത്തിന്റെ പ്രതികരണം. ഡോ. റാം ശിക്ഷയ്ക്ക് അർഹനാണെന്നും ആനുകൂല്യങ്ങൾ നൽകരുതെന്നും കുടുംബം ആവശ്യപ്പെട്ടു.