മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരത്തിലൊരു പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ലെന്ന് പി രാജീവ്
May 21, 2026, 13:56 IST
മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരത്തിലൊരു പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്. മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടി ഇടതുസർക്കാർ തുടങ്ങിയിരുന്നു. ആ സർവേ പൂർത്തീകരിച്ച് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരും. പുതിയ കോടതി ഇടപെടൽ വന്നിട്ടില്ലെന്നും സർക്കാർ മാറിയത് മാത്രമാണ് ഒരു മാറ്റമെന്നും പി രാജീവ് പറഞ്ഞു. എറണാകുളം ജില്ലയിലെ മലയിടം തുരുത്തിലെ പൊലീസ് നടപടിയോട് പ്രതികരിക്കുകയായിരുന്നു പി രാജീവ്. ഇന്നലെയാണ് മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ നാട്ടുകാർക്കെതിരെ പൊലീസ് നടപടിയുണ്ടായത്.