കമ്മ്യൂണിസത്തിൽ വിമർശനത്തിന് ആരും അതീതരല്ലെന്നും എം വി ജയരാജൻ
May 21, 2026, 10:56 IST
സിപിഎം പാർട്ടിയിൽ എല്ലാവരും വിമർശന വിധേയരാണെന്ന് മുതിർന്ന സിപിഎം നേതാവ് എം വി ജയരാജൻ. വിമർശനവും സ്വയം വിമർശനവുമാണ് പാർട്ടിയുടെ കരുത്ത്. കമ്മ്യൂണിസത്തിൽ വിമർശനത്തിന് അതീതരായി ആരുമില്ലെന്നും ജയരാജൻ പറഞ്ഞു. തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. പറ്റുന്ന തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ ഉയരുന്നത് വ്യക്തിപരമായ വിമർശനം ആയിട്ടല്ല പാർട്ടി കാണുന്നത്. പ്രവർത്തനങ്ങളുടെ പോരായ്മയായിട്ടാണ് കാണുന്നതെങ്കിൽ തിരുത്തും. വിമർശനം തിരുത്താനുള്ള അവസരമാണെന്നും എം വി ജയരാജൻ പ്രതികരിച്ചു. സിപിഎം നേതൃത്വത്തിനെതിരെ ജില്ലാ യോഗങ്ങളിൽ രൂക്ഷ വിമർശനം ഉയരുന്നതിനിടയാണ് ജയരാജന്റെ പ്രതികരണം.