ലീഗിൽ അംഗത്വമെടുത്താൽ സ്വർഗത്തിൽ പോകുമെന്ന് ഖുർആനിലോ ഹദീസിലോ എവിടെയും പറഞ്ഞിട്ടില്ല - പി ജയരാജൻ
Jun 8, 2026, 17:07 IST
മുൻ മന്ത്രി കെ.ടി. ജലീലും ഭാര്യ ഫതുമുക്കുട്ടിയും സിപിഎമ്മിൽ അംഗത്വമെടുത്തതോടെ കേരള രാഷ്ട്രീയത്തിൽ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. മതവിശ്വാസവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും പരസ്പരവിരുദ്ധമാണെന്ന വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, കാവിൽ പോകുന്നവർക്കും ക്ഷേത്രത്തിൽ പോകുന്നവർക്കും പള്ളിയിൽ പോകുന്നവർക്കും സിപിഎമ്മിൽ അംഗത്വമെടുക്കാമെന്ന് വ്യക്തമാക്കുകയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. സമസ്ത നേതാവ് സത്താർ പന്തല്ലൂരിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകുന്നതിനിടെ, മുസ്ലിം ലീഗിൽ അംഗത്വമെടുത്താൽ സ്വർഗത്തിൽ പോകുമെന്ന് ഖുർആനിലോ ഹദീസിലോ എവിടെയും പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.