കോണ്‍ഗ്രസ് വിട്ട എന്‍എസ് നുസൂര്‍ സിപിഎമ്മില്‍; സ്വീകരിച്ച് എംവി ഗോവിന്ദന്‍

 
കോണ്‍ഗ്രസ് വിട്ട എന്‍എസ് നുസൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നുസൂറിനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നൂസൂര്‍ പാര്‍ട്ടി വിട്ടത്.യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് എന്‍ എസ് നുസൂര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നുസൂര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നായിരുന്നു നുസൂറിന്റെ ആരോപണം.കോണ്‍ഗ്രസിന് അസ്തിത്വം നഷ്ടപ്പെട്ടുവെന്നും, ആ ബോധ്യം വന്നപ്പോഴാണ് കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്ന് എന്‍ എസ് നുസൂര്‍ അഭിപ്രായപ്പെട്ടിരുന്നു. സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന കുറിപ്പോടെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റും നുസൂര്‍ പങ്കുവെച്ചിരുന്നു.