പ്രതിപക്ഷ പ്രതിഷേധം: ലോക്സഭയും രാജ്യസഭയും ഇന്നും പ്രക്ഷുബ്ധം

 

 

പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭയും രാജ്യസഭയും ഇന്നും പ്രക്ഷുബ്ധം. അയോധ്യ സംഭാവന കൊള്ള, വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രശ്ന പരിഹാരത്തിനായി രാഹുൽ ഗാന്ധിയുമായി കിരൺ റിജിജു ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പാർലമെന്റ് വളപ്പിലും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഇന്ത്യ സഖ്യം.

വർഷകാല സമ്മേളനത്തിന്റെ പതിമൂന്നാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് പ്രക്ഷുബ്ധമായി.അയോധ്യ സംഭാവന കൊള്ള, പോലീസ് അതിക്രമത്തിൽ അമിത് ഷായുടെ പ്രസ്താവന തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിച്ചതോടെ രാജ്യസഭയും ലോക്സഭയും ബഹളത്തിൽ മുങ്ങി.പിന്നാലെ ഇരു സഭകളും രണ്ടു മണി വരെയും നിർത്തി വച്ചു.രാവിലെ ഇന്ത്യ സഖ്യം പാർലമെന്റ് വളപ്പിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. അതിനിടെ പ്രശ്നപരിഹാരത്തിനായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കിരൺ റിജിജു ചർച്ച നടത്തി. അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു നിന്നു.