ബിജെപിവിടുന്ന കാര്യം സഹോദരന് മന്ത്രി കെ മുരളീധരനെ അറിയിച്ചിരുന്നെന്ന് പത്മജ വേണുഗോപാല്‍
ബിജെപിവിടുന്ന കാര്യം സഹോദരന് മന്ത്രി കെ മുരളീധരനെ അറിയിച്ചിരുന്നെന്ന് പത്മജ വേണുഗോപാല്‍. ഞാനിങ്ങനെ പറഞ്ഞപ്പോള്‍ ചേട്ടന് പറഞ്ഞത് നിന്റെ സന്തോഷം സമാധാനവും എവിടെയാന്ന് വെച്ചാല്‍ അത് ചെയ്തോളു. മറ്റൊന്നും പറയാനില്ലെന്നാണ് ചേട്ടന് പറഞ്ഞു – പത്മജ പറഞ്ഞു. സഹോദരന് എന്ന നിലയിലാണ് പറഞ്ഞത്.
ബിജെപി പ്രസിഡന്റിന് എന്റെ കാര്യത്തില്‍ താത്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവില്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചത്. ബിജെപി എനിക്ക് ഒന്നും തരാമെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ഒരു ദിവസത്തെ എടുത്തുചാട്ടത്തിന് പോയതാണ്. അടുത്ത സുഹൃത്തുകളോട് പോലും പറഞ്ഞിരുന്നില്ല. മനസ്സിന്റെ വിഷമം കൊണ്ടാണ് ഞാന്‍ പോയത്. അതുകൊണ്ട് എനിക്ക് അത് വേണം, ഇത് വേണം എന്ന് അവരോട് പറയാന്‍ സമയം കിട്ടിയില്ല. ഞാന്‍ ബിജെപിയില്‍ ആയിരുന്നപ്പോഴും കോണ്‍ഗ്രസുകാര്‍ വിളിക്കും. സംസാരിക്കും. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് അങ്ങനെ ഒരു വിളി ഒന്നുമില്ല – പത്മജ പറഞ്ഞു.