പാലക്കാട് വോട്ടിന് നോട്ട് വിവാദം: ശോഭ സുരേന്ദ്രനെതിരെ പരാതി നൽകി ബിജെപി നേതാവ്
Apr 11, 2026, 16:06 IST
പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തിൽ ശോഭ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണമെത്തിച്ചത് ബിന്ദുവാണെന്നാണ് ശോഭ ആരോപിച്ചത്.