പത്തനംതിട്ട ജനൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് അപകടം
Feb 26, 2026, 10:53 IST
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശി എൻ.ഗംഗാധരൻ നായർക്കാണ് ചക്ക വീണ് പരിക്കേറ്റത്. അത്യാഹിത വിഭാഗത്തിന് മുൻപിലുള്ള പ്ലാവിൽ നിന്നാണ് ചക്ക വീണത്.
ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. തലയിലും രണ്ട് കാൽമുട്ടിലും കൈകളിലും കാൽവിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഗംഗാധരൻ നായർ ചികിത്സയിൽ തുടരുകയാണ്.
സാധാരണഗതിയിൽ ചക്ക പറിച്ചു മാറ്റാറുണ്ടെന്നും ഇത് മുകളിലായതിനാൽ ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്. പ്ലാവ് മുറിച്ചുമാറ്റാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ജീവനക്കാർ വിശദീകരിച്ചു.