ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് പിഡിപി

 
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാൻ അബ്ദുൾ നാസർ മദനിയുടെ പി ഡി പി തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന പാർട്ടി സംസ്ഥാന നേതൃ യോഗത്തിൽ പി ഡി പി ചെയര്‍മാന്‍ മദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എൽ ഡി എഫ് നേതൃത്വവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മുന്നണിക്ക് പിന്തുണ നൽകാൻ പാർട്ടി തീരുമാനിച്ചതെന്ന് പി ഡി പി നേതാക്കൾ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര വോട്ടുകൾ ഏകീകരിക്കാനാണ് ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നതെന്നും പാർട്ടി അറിയിച്ചു. മൂന്നാം തുടർ സർക്കാരെന്ന എൽ ഡി എഫ് സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകുന്നതാണ് പി ഡി പി തീരുമാനം. വിവിധ തെരഞ്ഞെടുപ്പുകളിൽ പി ഡി പി, എൽ ഡി എഫിനെയാണ് പിന്തുണച്ചിട്ടുള്ളത്.